നെടുമങ്ങാട്: നെടുമങ്ങാട് സ്വദേശിയായ യുവാവ് ട്രെയിനിൽ കഞ്ചാവുമായി പിടിയിലായി. നെടുമങ്ങാട്, പാലോട്, പേരയം, മേക്കും കര പുത്തൻവീട്ടിൽ വിഷ്ണു (26) ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. റ്റി 56716 കന്യാകുമാരി-പുനലൂർ ട്രെയിനിൽ നിന്നും പാറശ്ശാല വച്ചാണ് അറസ്റ്റു ചെയ്തത്. റെയിൽവേ ഡി.എസ്.ആർ.പി സുനിൽകുമാർ, ഐ.ആർ.പി ജയകുമാർ എന്നിവരുടെ നിർദ്ദേശാനുസരണം പാറശാല റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും 4 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാറശാല റെയിൽവേ പോലീസ് എസ്.എച്ച്.ഒ ശരത്കുമാർ, എസ്.ഐമാരായ അബ്ദുൽ വഹാബ്, ശ്രീകുമാർ, എസ്.സി.പി.ഒ ശിവകുമാർ, സി.പി.ഒ ബൈജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ട്രെയിനിൽ കഞ്ചാവുമായി നെടുമങ്ങാട് സ്വദേശിയായ യുവാവ് പിടിയിൽ





0 Comments