കണ്ണൂർ: ട്രെയിൻ തീവെപ്പുകേസിൽ ഉത്തരമേഖലാ ഐ.ജി. നീരജ്കുമാർ ഗുപ്തയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. റെയിൽവേ പോലീസും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യോഗത്തിനുശേഷം ഐ.ജി. മാധ്യമങ്ങളെ കാണും.
പോലീസിന്റെ കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അതിനു മുന്നോടിയായി തീവെച്ച ട്രെയിനിലെ ബോഗിയിൽ ഐ.ജി. നീരജ്കുമാർ ഗുപ്ത നേരിട്ടെത്തി പരിശോധന നടത്തി. റെയിൽവേ പോലീസ് എസ്.പി. പ്രേമചന്ദ്രൻ, കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്കുമാർ എന്നിവരും ഐ.ജി.യോടൊപ്പം അനുഗമിച്ചു. പരിശോധനകൾക്കു പിന്നാലെയാണ് യോഗം ചേർന്നത്.
നിലവിൽ പിടിയിലായ ബംഗാൾ സ്വദേശി നേരത്തേ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പാളത്തിനു സമീപം ചവറുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. അന്ന് ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ച് പോലീസ് കേസെടുത്തിരുന്നില്ല. ഫോറൻസിക് പരിശോധനയിൽ ഇയാളുടെ വിരലടയാളങ്ങളടക്കം പരിശോധിച്ച് സ്ഥിരീകരണം നടത്തിയിരുന്നു. കൂടാതെ സി.സി.ടി.വി. ദൃശ്യങ്ങളും ഇയാൾക്ക് കുരുക്കായി.
ഫോറന്‍സിക് പരിശോധനയില്‍ ഇയാളുടെ വിരലടയാളങ്ങളടക്കം പരിശോധിച്ച് സ്ഥിരീകരണം നടത്തിയിരുന്നു. കൂടാതെ സി.സി.ടി.വി. ദൃശ്യങ്ങളും ഇയാള്‍ക്ക് കുരുക്കായി.





0 Comments