https://kazhakuttom.net/images/news/news.jpg
Crime

ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ


തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആക്രമണം നടത്തുകയും ഒ.പി തടസപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകിരിക്കണമെന്ന് ഐ.എം.എ തിരുവനന്തപുരം ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ ഐ.എം.എ ശക്തമായി അപലപിക്കുന്നുവെന്ന് തിരുവനന്തപുരം ഐ.എം.എ പ്രസിഡന്റ് ഡോ. ആർ.അനുപമ, സെക്രട്ടറി ഡോ. ആർ.ശ്രീജിത്ത് എന്നിവർ അറിയിച്ചു. കുറ്റക്കാർക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യേണ്ടതാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുന്നതാണെന്നും അവർ വ്യക്തമാക്കി.

ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ

0 Comments

Leave a comment