/uploads/news/1404-IMG_20200209_213333.jpg
Crime

തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും 1.250 കി.ഗ്രാം ഗഞ്ചാവുമായി യുവാവ് പിടിയിൽ


തിരുവനന്തപുരം: തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും 1.250 കി.ഗ്രാം ഗഞ്ചാവുമായി യുവാവ് പിടിയിലായി. തിരുവനന്തപുരം, തൈയ്ക്കാട്, കരമന ബിസ്മി നഗറിൽ റ്റി.സി 71/ 504 ൽ താമസിക്കുന്ന അയ്യപ്പൻ (32) ആണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാറും സംഘവും ചേർന്നാണ് ഗഞ്ചാവ് കടത്തിക്കൊണ്ടു വന്ന പ്രതിയെ തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തു വച്ച് പിടികൂടിയത്. പ്രതിയുടെ പേരിൽ എൻ.ഡി.പി.എസ് ആക്ട് 20(b)(ii)(B) പ്രകാരം കേസെടുത്തു. ഇയാളുടെ പേരിൽ പോലീസിൽ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പറഞ്ഞു. പ്രിവന്റീവ് ഓഫിസർമാരായ മധുസൂദനൻ നായർ (ഐ.ബി) ഹരികുമാർ, ഷൈജു, സിവിൽ എക്സൈസ് ഓഫിസർമാരായ ജസീം, ബിനു, സുബിൻ, ശ്രീലാൽ, രാജേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും 1.250 കി.ഗ്രാം ഗഞ്ചാവുമായി യുവാവ് പിടിയിൽ

0 Comments

Leave a comment