/uploads/news/news_തലയ്ക്കടിയേറ്റ്_ചികിത്സയിലായിരുന്ന_കുപ്ര..._1644215174_5741.png
Crime

തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപു മരിച്ചു


കഴക്കൂട്ടം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപു (37) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വസ്തുവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ദീപുവിന് തലയ്ക്കടിയേറ്റത്.സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അയിരൂപ്പാറ സ്വദേശി കുട്ടൻ എന്നയാളാണ് ദീപുവിനെ കുപ്പിയും കല്ലും കൊണ്ട് തലയ്ക്കടിച്ചതെന്ന് പോലീസ് പറയുന്നു. കുട്ടൻ, സ്റ്റീഫൻ എന്നിവർ ഒളിവിലാണ്.

തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപു മരിച്ചു

0 Comments

Leave a comment