/uploads/news/news_തലസ്ഥാനത്ത്_വീണ്ടും_ഗുണ്ടാ_കുടിപ്പക:_യുവ..._1672224999_326.png
Crime

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ കുടിപ്പക: യുവാവിന്റെ കാൽ വെട്ടി മാറ്റി


തിരുവനന്തപുരം: ആറ്റുകാൽ പാടശേരിയിൽ യുവാവിന്റെ കാൽ വെട്ടിമാറ്റി. പാടശേരി സ്വദേശിയായ ശരത്തിന്റെ (27) കാലാണ് വെട്ടിമാറ്റിയത്. ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തുവച്ചായിരുന്നു ആക്രമണം നടന്നത്. കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.

ബിജു, ശിവൻ എന്നിവർ ചേർന്നാണ് ശരത്തിനെ വെട്ടിയതെന്നാണ് വിവരം. മൂവരും ഒരേ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു ഓട്ടോ അടിച്ചുതകർത്തതുമായി ബന്ധപ്പെട്ട സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ശരത്തും നിരവധി കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം ഫോർട്ട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

രണ്ടുകാലുകൾക്കും വെട്ടേറ്റ ശരത്തിന്റെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ടുകാലുകൾക്കും വെട്ടേറ്റ ശരത്തിന്റെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0 Comments

Leave a comment