/uploads/news/953-IMG-20190914-WA0059.jpg
Crime

തുമ്പയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ


കഴക്കൂട്ടം: തുമ്പയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ. മേനംകുളം കിൻഫ്രാ പാർക്കിന് സമീപം പുതുവൽ പുരയിടം ചിന്നു (28) വിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്. തുമ്പ രാജീവ് ഗാന്ധി നഗറിലുള്ള റിനിക്സന്റെ വീട്ടിൽ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവ ശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കഴക്കൂട്ടം സർക്കിൾ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

തുമ്പയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ

0 Comments

Leave a comment