തൃശ്ശൂർ: തൃശ്ശൂർ കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ (38) പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയിൽ മദ്യപിച്ച് എത്തിയ മകൻ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. തലക്കും താടിക്കും ഗുരുതര പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിയ്ക്കുകയായിരുന്നു.
എടക്കളത്തൂർ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.





0 Comments