തൊടുപുഴ: ഹൃദ്രോഗിയെ തൊടുപുഴ ഡിവൈഎസ്പി മധു ബാബു ബൂട്ടിട്ട് ചവിട്ടിയെന്ന് പരാതി. മലങ്കര സ്വദേശി മുരളീധരനാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിവൈഎസ്പി ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും വയര്‍ലെസ് എടുത്ത് എറിഞ്ഞെന്നും പരാതിയില്‍ പറയുന്നു.
നെഞ്ചിലാണ് ബൂട്ടിട്ട് ചവിട്ടിയത്. താനുള്‍പ്പെടെ മൂന്നുപേരെ പോലിസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മര്‍ദിക്കുകയായിരുന്നു എന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതാണോ ഒരു ഡിവൈഎസ്പിയില്‍ നിന്ന് തന്നെപ്പോലുള്ള സാധാരണക്കാരന് ലഭിക്കേണ്ട അനുഭവമെന്നും അദ്ദേഹം ചോദിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന എസ്എന്‍ഡിപി യോഗം തൊടുപുഴ ശാഖയുടെ പരാതിയിലാണ് ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. യൂനിയന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സ്ത്രീകളെ അപമാനിക്കുന്ന സന്ദേശമയച്ചു എന്നാണ് പരാതി. ഇത് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതിന് ശേഷം മര്‍ദിക്കുകയായിരുന്നു എന്ന് മുരളീധരന്‍ പറയുന്നു.
ഇനിയും അപകീര്‍ത്തിപ്പെടുത്തുമെന്ന് മുരളീധരന്‍ പറഞ്ഞെന്നും അതിന് ശേഷം ബഹളമുണ്ടായി എന്നുമാണ് ഡിവൈഎസ്പിയുടെ വിശദീകരണം. മുരളീധരനെ മര്‍ദിച്ചിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു.
എസ്എന്‍ഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്. എന്നാൽ മുരളീധരനെ മർദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്പി മധു ബാബു





0 Comments