തൊടുപുഴ: തൊടുപുഴയിലെ ചീനിക്കുഴിയിൽ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും അച്ഛൻ വീട് പുറത്തു നിന്നും പൂട്ടി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി.
നടുക്കുന്ന വാര്‍ത്ത ഇന്നലെ രാത്രിയിലായിരുന്നു. അതിന്റെ ഞെട്ടലിലാണിപ്പോഴും തൊടുപുഴ നഗരം. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (45), ഭാര്യ ഷീബ (45), മക്കളായ മെഹർ (16), ഹസ്ന (13) എന്നിവരാണ് മരിച്ചത്. മുഹമ്മദ് ഫൈസലിന്റെ അച്ഛൻ ഹമീദിനെ (79) കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍ വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു.
ഇവരാണ് പോലീസില്‍ വിവരം അറിയിച്ചത്. കൃത്യമായ ആസൂത്രണത്തോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. കൂടാതെ വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.
നാല് പേരും സംഭവസ്ഥലത്തു വച്ച് തന്നെ മരണമടയുകയായിരുന്നു. ഹമീദും മകന് ഫൈസലും തമ്മില്‍ നേരത്തെ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഫൈസലിനെയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും കത്തിച്ച് കളയുമെന്നും ഹമീദ് നേരത്തെ നാട്ടുകാരായ പലരോടും പറഞ്ഞിരുന്നതായി അറിയുന്നു.
കൃത്യമായ ആസൂത്രണത്തോട് കൂടിയായിരുന്നു പ്രതി മകനെയും കുടുംബത്തെയും കത്തിച്ചു കൊന്നത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളയുകയും ചെയ്തിരുന്നു.





0 Comments