കഴക്കൂട്ടം: പുതുക്കുറിച്ചിയിൽ ലൈറ്റ് ഫിഷിങ് നടത്തിയ എൻജിൻ വള്ളം എൻഫോഴ്സ്മെന്റിന്റെ സ്പെഷൽ സ്ക്വാഡ് കസ്റ്റഡിലെടുത്തു. അഞ്ച് തെങ്ങ് സ്വദേശി ജോൺസന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 31-ന് രാത്രിയിൽ പുതുക്കുറിച്ചി ഉൾക്കടലിൽ ലൈറ്റ് ഫിഷിംങ് നടത്തുകയായിരുന്നു സംഘം. തീരം കേന്ദ്രീകരിച്ചു നിയമം ലംഘിച്ചായിരുന്നു മത്സ്യ ബന്ധനം. കസ്റ്റഡിയിലെടുത്ത വള്ളം വിഴിഞ്ഞത്ത് മറൈൻ എൻഫോഴ്സ്മെൻറിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫെബ്രുവരി ഒന്നിന് രാവിലെ ബോട്ടുടമയായ ജോൺസൺ വള്ളം കസ്റ്റഡിയിൽ നിന്നും ഇറക്കാനായി വിഴിഞ്ഞത്തു മറൈൻ എൻഫോഴ്സ്മെൻറിന്റെ ഓഫീസിൽ ചെന്നെങ്കിലും പിഴയായി 1 ലക്ഷം രൂപയുടെ രസീത് കൊടുത്തു. തുടർന്ന് പിഴയടക്കാതെ അവിടെ നിന്ന് മടങ്ങിയ ജോൺസൺ രണ്ടാം തീയതി രാവിലെ തൊഴിലാളികളുമായി ചേർന്ന് മുതലപ്പൊഴി പാലം ഉപരോധിച്ചു. ഉച്ചയോടു കൂടി തഹസീൽദാർ എത്തി പിഴ ഒടുക്കിയാലേ വള്ളം കസ്റ്റഡിയിൽ നിന്നും വിട്ടുതരാർ പറ്റുകയുള്ളുവെന്നും കളക്ടറെ കണ്ട് പരാതി കൊടുത്താൽ പിഴ സംഖ്യയിൽ കുറവു ചെയ്തു തരുമെന്നും നിർദേശിച്ചു. അതനുസരിച്ച് 3 മണിയോടു കൂടി ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടയ്ക്ക് 10 മണി കഴിഞ്ഞ് മുതലപ്പുഴ യെത്തിയ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരുമായി പോകാൻ സമ്മതിക്കാതെ തടഞ്ഞിടുകയും ചെയ്തിരുന്നു. എന്നാൽ അനുവദനീയമല്ലാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും കോടതിയുടെയും നിരോധനം വകവയ്ക്കാതെ തുടരുന്ന ലൈറ്റ് ഫിഷിങ്ങിന് പിഴയായി നൽകിയ തുകയിൽ നിന്നും അൽപം പോലും കുറയ്ക്കാൻ യാതൊരു വിധ സാദ്ധ്യതയുമില്ല.
നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ എൻജിൻ വള്ളം എൻഫോഴ്സ്മെന്റ് പിടികൂടി





0 Comments