പോത്തൻകോട്: നിരവധി കവർച്ച, മോഷണ കേസുകളിലെ പ്രതി അറസ്റ്റിലായി. നെല്ലനാട് പുതൂർ, മാണിക്ക വിളാകം, വെട്ടുവിള, പുത്തൻ വീട്ടിൽ ഷൈൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 10-ന് രാത്രി വെള്ളാണിക്കൽ പാറ കാണാൻ വന്ന കിളിമാനൂർ സ്വദേശികളായ 3 ചെറുപ്പക്കാരെ ആയുധം കാണിച്ച് ഭയപ്പെടുത്തിയും ദേഹോപദ്രവം ഏൽപിച്ചും ഇയാളുടെ കൈവശം ഉണ്ടായിരുന്ന ഏകദേശം 45,000 രൂപയോളം വില വരുന്ന 3 മൊബൈൽ ഫോണുകൾ കവർച്ച ചെയ്തതായും പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി കെ.എ.വിദ്യാധരന്റെ നിർദ്ദേശാനുസരണം പോത്തൻകോട് ഐ.എസ്.എച്ച്.ഒ സുജിത്ത്.പി.എസ്, സബ് ഇൻസ്പെക്ടർമാരായ അജീഷ്.വി.എസ്, രവീന്ദ്രൻ, എ.എസ്.ഐ സുനിൽ കുമാർ, എസ്.സി.പി.ഒ പ്രകാശൻ പിള്ള, സി.പി.ഒ വിനോദ് സാജൻ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് കഴിഞ്ഞ 22 ന് വൈകുന്നേരം പ്രതിയെ അറസ്റ്റ് ചെയ്തത്. ഷൈൻ തിരുവനന്തപുരം റൂറൽ ജില്ലയിലെ നിരവധി കേസുകളിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
നിരവധി കവർച്ച, മോഷണ കേസുകളിലെ പ്രതി പോത്തൻകോട്ട് പിടിയിൽ





0 Comments