കവടിയാർ: നിരവധി ക്രിമിനൽ കേസിൽ പ്രതികളായ കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിലായി. മുട്ടട കോണ്ടൂർ ഫ്ലാറ്റിന് സമീപം പറയാട്ടുമൂല പണയിൽ വീട്ടിൽ ഒാലപീപ്പി എന്ന് വിളിക്കുന്ന ബിജു (40), പനവൂർ, മൊട്ടക്കാവ്, കഴക്കുന്ന്, സി.എസ്.ഐ പള്ളിയ്ക്ക് സമീപം, അദ്വൈതം വീട്ടിൽ ദിനേശ് (42), കവടിയാർ, മുട്ടട, പറയാട്ടുമൂല, പാറയിൽ ദേവീ ക്ഷേത്രത്തിന് സമീപം രമ്യാ നിവാസ്സിൽ രാജേഷ് (35), കുടപ്പനക്കുന്ന് മുട്ടട പ്രിയദർശിനി നഗർ, മാങ്കുളം വീട്ടിൽ ഷാനാസ് (38), കവടിയാർ കുറവൻകോണം റ്റി.സി.സിയ്ക്ക് സമീപം ചരുവിള വീട്ടിൽ റ്റി.സി 20/1619-ൽ താമസിക്കുന്ന രാജേഷ് (35), ഉള്ളൂർ മെഡിക്കൽ കോളേജ് അർച്ചനാ നഗറിൽ പാറോട്ടുവിള വീട്ടിൽ നിധീഷ് (35) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുമ്പ സ്വദേശിയായ സുനിൽ കുമാറിനെ പഴകുറ്റി കല്ലിംഗൽ റോഡിൽ വച്ച് തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചതിനാണ് ഇവർ പിടിയിലായത്. പ്രതികൾ റോഡിൽ കൂടി നിന്ന് ചീത്ത വിളിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുന്നത് നോക്കി നിന്നു എന്ന് ആരോപിച്ച് സുനിലിനെ വലിച്ചിഴച്ച് സമീപത്തുള്ള ഷെഡിൽ കൊണ്ടു പോയി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. പ്രതികൾ തിരുവനന്തപുരം സിറ്റിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് പോലീസിന് കിട്ടിയ വിവരത്തിന് അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നിർദ്ദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുനിൽ ഗോപി, ജി.എ.എസ്.ഐ വേണു, സാബിർ, സി.പി.ഒ രതീഷ്, ഡ്രൈവർ എസ്.സി.പി.ഒ അനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
നിരവധി ക്രിമിനൽ കേസിൽ പ്രതികളായ കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിൽ





0 Comments