/uploads/news/2147-IMG_20210811_122751.jpg
Crime

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പോലീസിൻ്റെ പിടിയിൽ


പോത്തൻകോട്: 2020ൽ വേങ്ങോട് വച്ച് മധ്യവയസ്ക്കനെ വെട്ടുകത്തി കൊണ്ടു വെട്ടുകയും മൂന്ന് വരി പല്ലുകൾ അടിച്ച് പൊഴിക്കുകയും ചെയ്ത മൂന്ന് അംഗ സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. വെയിലൂർ, കുറക്കട, ആലപ്പുറം കുന്നിൽ ആശാ ഭവനിൽ ആലിലക്കണ്ണൻ എന്ന് വിളിക്കുന്ന അനീഷ് (32) ആണ് പോത്തൻകോട് പോലീസിൻ്റെ പിടയിലായത്. കൂടാത്തെ 2008 - ൽ വഴിയാത്രക്കാരിയുടെ മാല പിടിച്ച് പറിച്ച കേസിലെ വാറണ്ടും നിലവിലുണ്ട്. ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ മോഷണം പിടിച്ച് പറി കേസിലെ പ്രതിയാണ് പിടിയിലായ അരുൺ. പോത്തൻകോട് എസ്.എച്ച്.ഒ ശ്യാം, എസ്.ഐ വിനോദ് വിക്രമാദിത്യൻ, ജയചന്ദ്രൻ, സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, അപ്പു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പോലീസിൻ്റെ പിടിയിൽ

0 Comments

Leave a comment