നെടുമങ്ങാട്: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ നെടുമങ്ങാട് കരിപ്പൂർ കണ്ണാറംകോട് കല്ലുവിളാകത്തു വീട്ടിൽ ഷാനവാസ് (35)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കഴിഞ്ഞ മാസം 17-ന് ഇയാളുടെ വീട്ടിൽ കയറാനുള്ള വഴി വീതി കൂട്ടുന്നതിന് വേണ്ടി വസ്തു വിട്ടു കൊടുക്കാത്തതിന് അയൽവാസിയായ കല്ലുവിളാകത്തു വീട്ടിൽ വിമലയുടെ (66) വീട്ടിൽ വെട്ടുകത്തിയുമായി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് നെടുമങ്ങാട് പോലീസ് കേസ്സെടുത്തത്. പണം തട്ടിയെടുത്ത കേസിലും അടിപിടി, തട്ടിക്കൊണ്ടു പോകൽ, വഞ്ചന തുടങ്ങിയ നിരവധി കേസ്സുകളിലും എറണാകുളം പറവൂറിലുള്ള അഡ്വക്കറ്റിനെ തട്ടിക്കൊണ്ടു പോയി സ്വത്ത് അപഹരിച്ച കേസ്സിലും പ്രതിയാണ് ഷാനവാസ്. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെള്ള നിർദ്ദേശ പ്രകാരം നെടുമങ്ങാട് പോലീസ് ഐ.എസ്.എച്ച്.ഒ വി.രാജേഷ് കുമാർ എസ്.ഐ ശ്രീകുമാർ സി.പി.ഒമാരായ ബിജു, സനൽരാജ്, അലക്സ്, ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതി പിടിയിൽ





0 Comments