തുമ്പ, തിരുവനന്തപുരം: നിരവധി ബോംബെറ് കേസുകളിലെ പ്രതി ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലായി. ആറ്റിപ്ര, പള്ളിത്തുറ, സ്റ്റേഷൻ കടവ്, പനച്ചമൂട് വീട്ടിൽ അജയ കുമാറിൻറ മകൻ അഖിൽ (22)- നെയാണ് ഗുണ്ടാ ആക്ട് പ്രകാരം തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ
തുമ്പ, പേട്ട, കഠിനംകുളം, കഴക്കൂട്ടം, അഞ്ചുതെങ്ങ്, പോലീസ് സ്റ്റേഷനുകളിലെയും കൊല്ലം ജില്ലയിലെ പാരിപ്പള്ളി, അയിരൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെയും നിരവധി ബോംബെറ് കേസുകളിലെ പ്രതിയാണ്.
അടി പിടി, കൊലപാതക ശ്രമം കഞ്ചാവ് കച്ചവടം എന്നീ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി.എസ് അജിത്ത് ഐ.പി.എസിന്റെ ഉത്തരവിൻറ അടിസ്ഥാനത്തിൽ സ്റ്റേഷൻകടവ്, ലക്ഷംവീട് കോളനിയിൽ നിന്നാണ് ഇന്ന് പ്രതിയെ പിടികൂടിയത്. സൈബർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ തുമ്പ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആർ.ശിവകുമാർ, സബ് ഇൻസ്പെക്ടർ ദിനേശ്, സി.പി.ഒമാരായ
അജേഷ്, വിപിൻ, ബിനു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ സെൻട്രൽ ജയിലടച്ചു.
അടി പിടി, കൊലപാതക ശ്രമം കഞ്ചാവ് കച്ചവടം എന്നീ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.





0 Comments