നെടുമങ്ങാട്: മയക്കുമരുന്ന് ഗുളികകളുമായി സ്ഥിരം കുറ്റവാളി പിടിയിലായി. മുല്ലശ്ശേരി തോപ്പിൽ സ്വദേശി സഞ്ജു (24) വിനെയാണ് നെടുമങ്ങാട് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്. നൈട്രോസിപാം, നൈട്രോസൺ 10 മി.ഗ്രാം, 7 മി.ഗ്രാം ടാബ്ലെറ്റുകളുമായാണ് ഇയാൾ പിടിയിലായത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ തെരച്ചിലിൽ നെടുമങ്ങാട് ഭാഗത്തു വെച്ചാണ് ഇയാൾ പിടിയിലായത്. പ്രതി എൻ.ടി.പി. എസ് സ്ഥിരം കുറ്റവാളി ആണെന്നും ഇയാൾക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. എൻ.ടി.പി. എസ് സി.ആർ 27/2019 നമ്പർ കേസായി രജിസ്റ്റർ ചെയ്തു. പി.ഒ ബിജുകുമാർ, സി.ഇ.ഒമാരായ അരുൺ സേവ്യർ, സുബി, അഭിലാഷ് ഡ്രൈവർ കിഷോർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് മയക്കുമരുന്ന് ഗുളികകളുമായി സ്ഥിരം കുറ്റവാളി പിടിയിൽ





0 Comments