/uploads/news/1955-IMG-20201031-WA0044.jpg
Crime

നൈട്രാസെപാം ഗുളികകളുമായി ആറ്റുകാൽ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.


തിരുവനന്തപുരം: നൈട്രാസെപാം ഗുളികകളുമായി ആറ്റുകാൽ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആറ്റുകാൽ, പാടശ്ശേരി സ്വദേശിയായ പാണ്ടിക്കണ്ണൻ എന്ന കണ്ണനാണ് അറസ്റ്റിലായത്. 650 നൈട്രാസെപാം ഗുളികകളുമായി നേമം ജംഗ്ഷനിൽ നിന്നും എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാറും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ഒരു എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഏലിയാസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.അനിൽകുമാറിൻ്റെ നിർദ്ദേശാനുസരണം റ്റി.ആർ.മുകേഷ് കുമാറും സംഘവും ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതി സ്ഥിരമായി മയക്കു മരുന്ന് ഗുളികകൾ ഉപയോഗിക്കുന്ന ആളാണെന്നും, സ്കൂൾ കോളേജ് കുട്ടികളെ കേന്ദ്രീകരിച്ചു മയക്കു മരുന്ന് വിൽപ്പന നടത്തിയിരുന്ന ആണെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ റ്റി.ഹരികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ജിതീഷ്, ഷംനാദ്, ശ്രീലാൽ, രാജേഷ്, രതീഷ് മോഹൻ, എക്സൈസ് ഡ്രൈവർ സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.

നൈട്രാസെപാം ഗുളികകളുമായി ആറ്റുകാൽ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

0 Comments

Leave a comment