പത്തനംതിട്ട: തിരുവല്ലയിൽ കുട്ടികളുടെ മുന്നിൽ വെച്ച് ആയയെ മർദിച്ച പ്രീപ്രൈമറി സ്കൂൾ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവെള്ളിപ്ര ഗവ. എൽപി സ്കൂളിലെ ആയ കുറ്റൂർ ചെറുകാട്ടൂർ ബിജി മാത്യുവിനെ പ്രീപ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണി മർദിക്കുകയായിരുന്നു. സംഭവത്തിൽ ശാന്തമ്മ സണ്ണിക്കെതിരെ കേസെടുത്ത പൊലീസ് ടീച്ചറുടെ മൊഴി എടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.
തലച്ചോറിൽ മുഴ വളരുന്ന രോഗത്തിനു 2 ശസ്ത്രക്രിയ കഴിഞ്ഞ ആയയെ അധ്യാപിക മർദിക്കുകയായിരുന്നു. സ്കൂളിലെ കർട്ടൻ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഖത്ത് അടിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. മുമ്പ് പലതവണയും ഇരുവരും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്.
മുൻപ് തർക്കം തീർക്കാൻ ഡിഡിഇ ഇടപെടുകയും താക്കീതു നൽകുകയും ചെയ്തിരുന്നു. പ്രശ്നം തുടർന്നതോടെയാണു ക്ലാസ് മുറിയിൽ ക്യാമറ സ്ഥാപിച്ചത്. സംഭവം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് സ്കൂൾ അധികൃതർ റിപ്പോർട്ട് നൽകും.
സ്കൂളിലെ കർട്ടൻ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം.





0 Comments