/uploads/news/1407-IMG-20200210-WA0018.jpg
Crime

പള്ളിപ്പുറം വില്ലേജ് ഓഫീസ് കുത്തിത്തുറന്ന് മോഷണം


കഴക്കൂട്ടം: ദേശീയ പാതയ്ക്കു സമീപം പ്രവർത്തിക്കുന്ന പള്ളിപ്പുറം വില്ലേജ് ഓഫീസ് കുത്തിത്തുറന്ന് മോഷണം. വില്ലേജ് ഓഫീസിന്റെ പുതിയ മന്ദിരം കുത്തിത്തുറന്നാ മോഷണം നടത്തിയത്. രണ്ടാം ശനി, ഞായർ അവധി ദിനങ്ങൾ കഴിഞ്ഞ് ഇന്നലെ (തിങ്കളാഴ്ച) ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പതിനൊന്നായിരം രൂപയാണ് മോഷണം പോയത്. സമീപത്തെ ഒരു വീട്ടിൽ നിന്നും കമ്പിപ്പാര മോഷ്ടിച്ച ശേഷം അതുപയോഗിച്ചാണ് ഓഫീസിന്റെ മുൻവാതിൽ കുത്തിത്തുറന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഫയലുകൾ വാരി വിതറിയ ശേഷം സ്റ്റാമ്പ് വിറ്റു കിട്ടിയ തുകയടക്കം മേശയിൽ നിന്ന് കള്ളൻ മോഷ്ടിക്കുകയായിരുന്നു. മോഷണ ശേഷം സമീപത്തെ മതിൽ ചാടിക്കടന്നാണ് കള്ളൻ പോയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പള്ളിപ്പുറം വില്ലേജ് ഓഫീസ് കുത്തിത്തുറന്ന് മോഷണം

0 Comments

Leave a comment