പാലോട്: വൃദ്ധനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഇടിഞ്ഞാർ കോളച്ചൽ നീതു ഭവനിൽ ക്ലമൻ്റ് (50) ആണ് അറസ്റ്റിലായത്. കോളച്ചൽ നാല് സെൻ്റ് കോളനിയിൽ സുലൈമാൻ (84) ആണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ സുലൈമാൻ്റ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. സുലൈമാന് വീടിന്റെ നിർമ്മാണത്തിനായി പഞ്ചായത്തിൽ നിന്നും നാലു ലക്ഷം രൂപ അനുവദിച്ചിരുന്നു. തുകയിൽ നിന്നും മൂന്ന് ലക്ഷം രൂപ പ്രതിയും കോൺട്രാക്ടറുമായ ക്ലമൻ്റിനു നൽകി വീടു പണി ഏൽപ്പിച്ചിരുന്നതാണ്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ പ്രതി പണി പൂർത്തിയാക്കാൻ തയ്യാറാവാത്തതിനാൽ പഞ്ചായത്തിൽ നിന്നും ലഭ്യമാകേണ്ട ബാക്കി തുക സുലൈമാന് നഷ്ടപ്പെടുന്ന അവസ്ഥയിലായി. ഇതിനെ തുടർന് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും പ്രകോപിതനായ പ്രതി സുലൈമാനെ വീട്ടിൽ കയറി ആക്രമിക്കുകയും കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
പാലോട് വൃദ്ധനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ





0 Comments