/uploads/news/1339-IMG-20200120-WA0013.jpg
Crime

പുതുവൽസര ദിനത്തിൽ വീടുകയറി അക്രമം നടത്തിയ പ്രതികൾ പിടിയിൽ


പോത്തൻകോട്: ആനാട് പണ്ടാരക്കോണം ചിറത്തലക്കൽ വീട്ടിൽ സുകുമാരന്റെ മകൻ സതീഷ് കുമാറിനെ പുതുവൽസര ദിനത്തിൽ വീടുകയറി അക്രമം നടത്തിയ പ്രതികൾ പിടിയിലായി. പുളിമാത്ത് താളിക്കുഴി കടൽകാണിപാറ, ബ്ളോക്ക് നമ്പർ- 35 അസ്ന മൻസിലിൽ ഷൈജു (33), പാലോട് കള്ളിപ്പാറ കറിവിലാഞ്ചൽ തടത്തരികത്തു വീട്ടിൽ സേതു (30) എന്നിവരെയാണ്  നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 1 ന് രാത്രി 12.00 മണിയോടു കൂടി വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. ഇതേ കേസിൽ ആനാട് പണ്ടാരകോണം സ്വദേശി വിനോദിനെ നേരത്തെ റിമാന്റ് ചെയ്തിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാർ, എസ്.ഐമാരായ സുനിൽ ഗോപി, ശ്രീകുമാർ, എ.എസ്.ഐ ഷിഹാബുദ്ദീൻ, പോലീസുകാരായ അജിത്കുമാർ, ജയ കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പുതുവൽസര ദിനത്തിൽ വീടുകയറി അക്രമം നടത്തിയ പ്രതികൾ പിടിയിൽ

0 Comments

Leave a comment