/uploads/news/715-IMG_20190713_133348.jpg
Crime

പെരിങ്ങമ്മല കെ.എസ്.ഇ.ബി സെക്ഷൻ ഓവർസിയറെ ആക്രമിച്ച പ്രതി അറസ്റ്റിൽ


പാലോട്: പെരിങ്ങമ്മല കെ.എസ്.ഇ.ബി സെക്ഷൻ ഓവർസിയറെ ആക്രമിച്ച പ്രതി അറസ്റ്റിൽ. പെരിങ്ങമല വാറുവൻ കാട് തടത്തരികത്ത് വീട്ടിൽ സാബിൻ (26) ആണ് അറസ്റ്റിലായത്.പെരിങ്ങമല വാറുവൻ കാട് ഭാഗത്ത് കെ.എസ്.ഇ.ബി ലൈനിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയും ഓവർസിയറെ ആക്രമിക്കുകയും ചെയ്തത്. പാലോട് എസ്.എച്ച്.ഒ. ഇ.കെ.മനോജ്, എസ്.ഐ സതീഷ് കുമാർ, എ.എസ്.ഐ ഇർഷാദ്, തുടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെരിങ്ങമ്മല കെ.എസ്.ഇ.ബി സെക്ഷൻ ഓവർസിയറെ ആക്രമിച്ച പ്രതി അറസ്റ്റിൽ

0 Comments

Leave a comment