കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ മൂന്നര വയസുള്ള പെൺകുട്ടിയ്ക്ക് നേരെ ലൈംഗീകാതിക്രമം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണ്. അതിഥി തൊഴിലാളികളുടെ കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
പ്രതികളായ രണ്ട് പേരെ പൊലീസ് കസ്റ്റെഡിയിൽ എടുത്തിട്ടുണ്ട്. അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെയാണ് കുറുപ്പംപടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. അസം സ്വദേശികളായ സജാലാൽ, ഉബൈദുള്ള എന്നീ രണ്ട് പേരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കുട്ടി ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് മാതാപിതാക്കളോട് കുട്ടി വിവരം പറയുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശേഷം മാതാപിതാക്കൾ തന്നെ പൊലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ ഒപ്പം കുട്ടി നടന്നു പോകുന്ന സി സി ടിവി ദൃശ്യങ്ങൾ ലഭിച്ചു.
പെൺകുട്ടിയുടെ അമ്മ തന്നെയാണ് ഇരുവരും കുറ്റക്കാരാണെന്ന മൊഴി കൊടുത്തത്. ഇതിനു പിന്നാലെ പെൺകുട്ടി പ്രതികളെ തിരിച്ചറിയുകയും ചെയ്തു. പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായി എറണാകുളം റൂറൽ എസ് പി സ്ഥിരീകരിച്ചു.
ഇന്നലെ വൈകുന്നേരം 5 മണിയോടെ വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിൽ വെച്ചാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. ഈ ഫാക്ടറിയിൽത്തന്നെയാണ് പ്രതികളും ജോലി ചെയ്യുന്നത് എന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്തു നിന്ന് ദൃക്സാക്ഷികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെയും പിടികൂടുകയായിരുന്നു.
ബലാൽസംഗം, പോക്സോ വകുപ്പുകൾ ചാർത്തിയാണ് പ്രതികൾക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലൈംഗിക അതിക്രമത്തിന് ഇരയായ പെൺ കുഞ്ഞും അതിഥി തൊഴിലാളികളുടെ കുഞ്ഞാണ്.





0 Comments