ശ്രീകാര്യം: പൊതുനിരത്തിൽ കാറിലിരുന്ന് മദ്യപിച്ച യുവതികളെ പൊലീസ് പിടികൂടി. ആക്കുളം ബോട്ട് ക്ലബ്ബിന് സമീപം റോഡിൽ പാർക്കു ചെയ്ത കാറിൽ മദ്യപിക്കുന്നതായി നാട്ടുകാർ കണ്ടതിനെത്തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇവരെ പിടികൂടി. പരിശോധനയിൽ ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. വാഹന പരിശോധനയിൽ കാറിൽ നിന്നും നിരവധി ബിയർ കുപ്പികളും കണ്ടെടുത്തു. തുടർന്ന് ശ്രീകാര്യം പോലീസ് യുവതികളെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം ഇരുവരെയും ജാമ്യം നൽകി വിട്ടയച്ചു.
പൊതു നിരത്തിൽ കാറിലിരുന്ന് മദ്യപിച്ച യുവതികൾ പിടിയിൽ.





0 Comments