/uploads/news/1827-20200607_171500.jpg
Crime

പൊലീസിൽ വിളിച്ചറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു


കഴക്കൂട്ടം: പൊലീസിൽ വിളിച്ചറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനിൽ ജെ.എസ്.രജു കുമാർ (38) ആണ് തൂങ്ങി മരിച്ചത്. മദ്യത്തിൻ്റെ ലഹരിയിലെത്തി ഭാര്യയെയും മകളെയും മർദ്ദിച്ചതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകിയതിൽ മനം നൊന്താണ് യുവാവ് തൂങ്ങി മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മദ്യ ലഹരിയിൽ മകളുടെ ഓൺലൈൻ പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോൺ എടുത്ത് കിണറ്റിലിട്ടു. തുടർന്നു ഭാര്യയെയും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകളെയും മർദ്ദിക്കുകയായിരുന്നു. ഭയത്താൽ വീടു വിട്ടിറങ്ങിയ ഇവർ കാര്യവട്ടത്തെ ഒരു അഭയ കേന്ദ്രത്തിൽ രാത്രി കഴിച്ചു കൂട്ടുകയും ഇന്നലെ രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. തുടർന്ന് സി.ഐ ഇയാളോട് സ്റ്റേഷനിലേക്ക് വരാൻ ഫോണിലൂടെ ആവശ്യപ്പെട്ടു. അല്പ നേരത്തിനു ശേഷം രജു കുമാർ സി.ഐയെ ഫോണിൽ തിരിച്ചു വിളിക്കുകയും താൻ അങ്ങോട്ട് വരുന്നില്ലെന്നും തൂങ്ങി മരിക്കാൻ പോവുകയാണെന്നും അറിയിച്ചു. ഉടൻ തന്നെ സി.ഐ പൊലീസ് സംഘത്തോടൊപ്പം അയാളുടെ വീട്ടിലെത്തുമ്പോൾ തൂങ്ങി നിൽക്കുകയുമായിരുന്നു. ഇയാളെ പൊലീസ് വാഹനത്തിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിനി മോൾ. മകൾ: അനൂജ. മാതാവ്: ശ്രീദേവി.

പൊലീസിൽ വിളിച്ചറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

0 Comments

Leave a comment