നെടുമങ്ങാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയിലായി. കരുപ്പൂർ, വാണ്ട, പനങ്ങോട്ടേല, മേക്കുംകര വീട്ടിൽ രാഹുൽ (20) നെയാണ് നെടുമങ്ങാട് പേലീസ് അറസ്റ്റു ചെയ്തത്. 17 വയസുള്ള മകളെ കാണാനില്ല എന്ന പിതാവിൻ്റെ പരാതിയിൽമേൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽ ഗോപി, എ.എസ്.ഐ ഫ്രാങ്ക്ളിൻ, എസ്.സി.പി.ഒമാരായ ബിജു, രാജേഷ്, സി.പി.ഒ സനൽ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്.
പോക്സോ കേസിൽ അറസ്റ്റിൽ





0 Comments