/uploads/news/2017-IMG_20210622_121441.jpg
Crime

പോത്തൻകോട് എസ്.ഐയെയും ഡ്രൈവറേയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ


പോത്തൻകോട്: പോത്തൻകോട് പോലീസ് സബ് ഇൻസ്പെക്ടറെയും ഡ്രൈവറേയും ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പോത്തൻകോട്, പാലോട്ടുകോണം ലക്ഷംവീട്ടിൽ മല്ലിക പുത്രൻ എന്നു വിളിക്കുന്ന രതീഷിനെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവന്തപുരം ജില്ലയിൽ കൊലപാതകം, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പാലോട്ടുകോണം ഭാഗത്തു കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനായി ചെന്ന പോത്തൻകോട് സബ് ഇൻസ്പെക്ടർ അനൂപ്, ഡ്രൈവർ റെജി എന്നിവരെ യാതൊരു കാരണവുമില്ലാതെ അസഭ്യം പറയുകയും, ജീപ്പിന്റെ ബോണറ്റിൽ അടിച്ചു ബഹളമുണ്ടാക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ സ്ഥലത്തു നിന്നു പറഞ്ഞു വിടാൻ ശ്രമിച്ച സബ് ഇൻസ്പെക്ടർ അനൂപിനെ മർദ്ദിക്കുകയും ചെയ്തു. കൂടാതെ ഷർട്ടിൽ പിടിച്ചു വലിച്ചു കീറുകയും ചെയ്തു. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി രതീഷിനെ അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. പോലീസിൻ്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പോത്തൻകോട് എസ്.ഐയെയും ഡ്രൈവറേയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

0 Comments

Leave a comment