<p> പോത്തൻകോട്: പോത്തൻകോട് ജഗ്‌ഷനിൽ എസ്.ബി.ഐ ബാങ്കിനു മുൻവശം കക്കൂസ് മാലിന്യം നിറഞ്ഞ ഓട പൊട്ടിയൊഴുകുന്നതു മൂലം കാൽനട യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലാണ്. ഗതാഗത കുരുക്കു കൊണ്ട് വീർപ്പു മുട്ടുന്ന പോത്തൻകോട് ജഗ്‌ഷനിൽ അനിയന്ത്രിതമായ വാഹന പാർക്കിങ് കൊണ്ടും സ്റ്റാന്റുകളിൽ കയറാതെ കടകളുടെ മുന്നിൽ നിർത്തിയിടുന്ന ഓട്ടോ റിക്ഷകളുടെ തിരക്കും കാരണം കാൽനട യാത്രക്കാർ വളരെയേറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. കക്കൂസ് മാലിന്യം നിറഞ്ഞ ഓട പൊട്ടി ഒഴുകുന്നതിനാൽ അസഹനീയമായ ദുർഗന്ധമാണ് ഇവിടെ. ഓട നിർമാണത്തിനായി പോത്തൻകോട് ജഗ്‌ഷനിലെ പല ഭാഗവും രണ്ടു വർഷമായി കുഴിച്ചിട്ടിരിക്കുന്നതു കാരണമാണ് ഗതാഗത കുരുക്ക് മാറാത്തത്. അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല.</p>
പോത്തൻകോട് ജംഗ്ഷനിൽ ഓട പൊട്ടിയൊഴുകുന്നു. പൊതുജനം ദുരിതത്തിൽ





0 Comments