/uploads/news/523-IMG-20190511-WA0074.jpg
Crime

പോത്തൻകോട് മോഹനപുരത്ത് വീട്ടിൽ നിന്നും കഴക്കൂട്ടം എക്സൈസ് രണ്ടു കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു


കഴക്കൂട്ടം: കഴക്കൂട്ടം എക്സൈസ് റേഞ്ച് പരിധിയിലുള്ള പോത്തൻകോട് മോഹനപുരത്തു രണ്ടു കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. കൊയ്ത്തൂർക്കോണം പോത്തൻകോട് മോഹനപുരത്തു വി.ഐ/529-ൽ നിസാർ(58)ന്റെ വീട്ടിൽ കിണറിനടുത്താണ് 88 സെ.മീ, 59 സെ.മീ പൊക്കമുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. നിസാർ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ്. കഞ്ചാവിൽ നിന്നും വിത്തുകൾ ശേഖരിച്ചു പ്ലാസ്റ്റിക് ബക്കറ്റിൽ നിക്ഷേപിച്ചാണ് കഞ്ചാവ് വളർത്തിയത്. എക്സൈസ് ഇൻസ്പെക്ടർ പ്രതീപ് റാവുന്റെ നേതൃത്വത്തിൽ പി.ഒ.എസ് ഹരികുമാർ, തോമസ് സേവ്യർ ഗോമസ്, സി.ഇ.ഒ ജസീം, സുബിൻ, രാജേഷ്, മണികണ്ഠൻ, വിപിൻ, അനീഷ്, വുമൻ കോൺസ്റ്റബിൾ എക്സൈസ് ഓഫീസർ റെജീന, ഡ്രൈവർ സുനിൽ കുമാർ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. കഴക്കൂട്ടം റേഞ്ച് ടീം നിസാറിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

പോത്തൻകോട് മോഹനപുരത്ത് വീട്ടിൽ നിന്നും കഴക്കൂട്ടം എക്സൈസ് രണ്ടു കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

0 Comments

Leave a comment