പോത്തൻകോട്: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം തുടർക്കഥയാകുന്നു. എക്കോ ടൂറിസ്റ്റ് കേന്ദ്രമായ പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ക്ലാസിൽ കയറാതെ ഇവിടം ഉപയോഗിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ലഹരി ഉപയോഗവും വ്യാപകമാണ്. കഞ്ചാവും മദ്യവുമായി വരുന്ന ആൺകുട്ടികളുടെ കൂടെ ചില സമയങ്ങളിൽ വിദ്യാർത്ഥിനികളും കാണാറുണ്ട്. ജനവാസം കുറവായതിനാലും ആവശ്യത്തിനു സെക്യൂരിറ്റിയുടെ അഭാവവും ആണ് ഇവിടെ മദ്യപാനവും കഞ്ചാവും വ്യാപകം ആവുന്നത്. അബോധാവസ്ഥയിൽ ആകുന്ന യുവാക്കൾ പുകവലിച്ച് വെള്ളാണിക്കൽ പാറയിൽ ഉണങ്ങി നിൽക്കുന്ന പുല്ലിൽ തീ കൊളുത്തി പോകാറുണ്ട്. മൂന്ന് ദിവസം മുമ്പ് ഇവിടെ തീ കൊളുത്തി പോയതിനെ തുടർന്ന് വെഞ്ഞാറമൂട്ടിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തേണ്ടി വന്നത്. ഇവിടെ സെക്യൂരിറ്റിയോ പോലീസ് പോസ്റ്റോ വേണം എന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്.
പോത്തൻകോട് വെള്ളാണിക്കൽ എക്കോ ടൂറിസം കേന്ദ്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമെന്ന് ആക്ഷേപം.





0 Comments