/uploads/news/news_പോലീസിനെ_ആക്രമിച്ച_പ്രതികളെ_അറസ്റ്റു_ചെയ..._1714627079_1577.jpg
Crime

പോലീസിനെ ആക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്തു


കഠിനംകുളം: പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച പ്രതികളെ കഠിനംകുളം പോലീസ് അറസ്റ്റു ചെയ്തു. കഠിനംകുളം പുതുക്കുറിച്ചി തെരുവിൽതൈവിളാകം വീട്ടിൽ കബീറിൻ്റെ മക്കളായ നബിൻ, മുഹമ്മദ് കൈഫ് എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച്ച രാത്രി 8:00 മണിക്ക് പുതുക്കുറിച്ചി മുഹിയുദ്ദീൻ പള്ളിക്ക് സമീപം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രശ്നക്കാരെ പറഞ്ഞുവിടാൻ ശ്രമിച്ചപ്പോൾ പ്രതികളായ നബിനും മുഹമ്മദ് കൈഫും സമീപ വാസികളും ചേർന്ന് പോലീസിനെ ആക്രമിച്ച ശേഷം നാട്ടുകാർ സംഘടിച്ച് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു മുമ്പ് പ്രതികൾ പുതുക്കുറിച്ചി കടൽ പുറത്തു വെച്ച് രണ്ടു പേരെ ആക്രമിക്കുകയും ചെയ്തിരുന്നു.

പോലീസിനെ ആക്രമിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയതിനും രണ്ട് പേരെ ആക്രമിച്ചതിനും പ്രതികളുടെ പേരിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ മുമ്പും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുവരാണെന്ന് പോലീസ് പറഞ്ഞു.

ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച ശേഷം നാട്ടുകാർ സംഘടിച്ച് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

0 Comments

Leave a comment