/uploads/news/1188-IMG-20191127-WA0009.jpg
Crime

പോലീസിനെ കബളിപ്പിച്ച് ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതി പിടിയിൽ


<p>നെടുമങ്ങാട്: പോലീസിനെ കബളിപ്പിച്ച് ഒരു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. പനവൂർ, വിഷ്ണു ഭവനിൽ വിഷ്ണുവിനെയാണ് നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയും, സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതി ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും കേസ്സിൽ നിന്നും രക്ഷപ്പെടാൻ യുവതിയെ വിവാഹം രജിസ്റ്റർ ചെയ്ത് ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് യുവതിയെ പട്ടിക ജാതി പേര് പറഞ്ഞ് മാനസികമായും, ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയും, സഹിക്ക വയ്യാതെ പെൺകുട്ടി നെടുമങ്ങാട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. എസ്.സി.എസ്.റ്റി ആക്റ്റ് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതിയായ വിഷ്ണുവിനെ വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും ഒളിവിൽ കഴിഞ്ഞു വരവെ നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നിർദ്ദേശാനുസരണം ഡി.എ.എൻ.എസ്.എ.എഫ് ടീമിലെ എ.എസ്.ഐ സജു, സി.പി.ഒ സതി കുമാർ എന്നിവർ ചേർന്ന് ഒരു മാസക്കാലമായി മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. പ്രതി മൊബൈൽ ഫോൺ മാറി മാറി ഉപയോഗിക്കുകയും, സ്വിച്ച് ഓഫ് ചെയ്തു കബളിപ്പിക്കുന്നതു കാരണം പ്രതിയെ കണ്ടെത്തുന്ന ദൗത്യം വിഫലമാവുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ ഇന്ന് (26/11) വെളുപ്പിന് 1.30 മണിക്ക് തിരുവനന്തപുരം പാളയത്തുള്ള ലോഡ്ജിൽ മൊബൈൽ ടവർ ലൊക്കേഷൻ കിട്ടിയത് ഡി.എ.എൻ.എസ്.എ.എഫ് ടീം ലൊക്കേറ്റ് ചെയ്തു. തുടർന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നിർദ്ദേശാനുസരണം നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയും, സംഘവും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.</p>

പോലീസിനെ കബളിപ്പിച്ച് ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതി പിടിയിൽ

0 Comments

Leave a comment