നെടുമങ്ങാട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തൊളിക്കോട്, തച്ചൻകോട്, കാരയ്ക്കൻ തോട്, നിറപറപ്പാറ ക്ഷേത്രത്തിനു സമീപം, തെക്കുംകര, ഹക്കസിൽ അക്ഷയ് എന്ന കുക്കു (21) വിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചത്.
പെൺകുട്ടി സ്കൂളിലെത്താത്തതിനെ തുടർന്ന് വിവരം സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചതനുസരിച്ച് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ.വി.ഗോപിനാഥിന്റ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ.സുൽഫിക്കറിന്റ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ.എസ്, എസ്.ഐമാരായ സുനിൽ ഗോപി, സൂര്യ.കെ.ആർ, എ.എസ്.ഐമാരായ നൂറുൽ ഹസ്സൻ, വിജയൻ, പോലീസുകാരായ ലിജു ഷാൻ, ശരത് ചന്ദ്രൻ, അഖിൽ കുമാർ, ഷാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തൊളിക്കോട്, തച്ചൻകോട്, കാരയ്ക്കൻ തോട്, നിറപറപ്പാറ ക്ഷേത്രത്തിനു സമീപം, തെക്കുംകര, ഹക്കസിൽ അക്ഷയ് എന്ന കുക്കു (21) വിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.





0 Comments