കഴക്കൂട്ടം: പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിലായി. വെട്ടുകാട് പുതുവൽ വീട്ടിൽ ശരൺ പ്രേമചന്ദ്രൻ (19) നെ ആണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വിദേശത്ത് കടക്കാൻ ശ്രമിക്കവെ തിരുവനന്തപുരം എയർപ്പോർട്ടിൽ വച്ച് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയ്ക്കെതിരെ തട്ടിക്കൊണ്ട് പോകൽ, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴക്കൂട്ടം സർക്കിൾ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിലായി





0 Comments