തിരുവനന്തപുരം: പോലീസിനു നേരെ ഉണ്ടായ ആക്രമണത്തിൽ എസ്ഐ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു . ഇരുമ്പു കമ്പി കൊണ്ടുള്ള അടിയിൽ കൈയ്ക്ക് പരിക്കേറ്റ ബിനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കൈമനം പൂന്തോപ്പ് കോളനി സ്വദേശി സൂരജിനെ പോലീസ് അറസ്റ്റുചെയിതു.
2019 കരമനയിൽ അനന്തു ഗിരീഷ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളും സഹോദരങ്ങളുമായ വിഷ്ണുരാജ്, വിജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം. ഇവർ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു . വെള്ളിയാഴ്ച രാത്രി കൈമനം പൂന്തോപ്പ് കോളനിയിലായിരുന്നു സംഭവം.
മദ്യപിച്ച് ബഹളം വെച്ച് പരസ്പരം പോർവിളി നടത്തി ഇവരുടെ ശല്യം സഹിക്കാനാവാതെ സൂരജിന്റെ അമ്മയാണ് പോലീസിൽ വിവരമറിയിച്ചത് .പോലീസ് എത്തിയപ്പോൾ വിഷ്ണുരാജും വിജയരാജ്യം ഓടി. സൂരജിനെ പിടികൂടാൻ ശ്രമിച്ച ബിനീൽ കുമാറിനെ സൂരജ് ആക്രമിച്ചു. ഈ സമയം വിഷ്ണുരാജും വിജയരാജും എത്തി. ശരത്, ചന്ദ്രകുമാർ എന്നിവരെ മർദ്ദിച്ചു. ഒടുവിൽ കരമന സി എച് ഒയും സംഘവും സ്ഥലത്തെത്തി സൂരജിനെ വളഞ്ഞിട്ടു പിടികൂടി. വിഷ്ണുവും, വിജയരാജ്ഉം കടന്നുകളഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഇവർക്കെതിരെ പോക്സോ കേസും ഉണ്ട്.
പ്രതികളെ പിടിക്കാനെത്തിയ പോലീസുകാർക്കു ക്രൂര മർദനം





0 Comments