/uploads/news/2056-IMG-20210704-WA0123.jpg
Crime

ബൈക്കിൽ കറങ്ങി മാല പിടിച്ചു പറിച്ച കേസിലെ പ്രതി പിടിയിൽ


നെടുമങ്ങാട്: 2 ദിവസമായി ബൈക്കിൽ കറങ്ങി നടന്ന് 3 സ്ത്രീകളുടെ മാല പിടിച്ചു പറിച്ച കേസിലെ പ്രതി പിടിയിലായി. ആനാട്, ഇരിഞ്ചയം, പറയൽകാവ് തൊഴുവുംമേൽ, കിഴക്കുംകര പുത്തൻ വീട്ടിൽ, പുല്ലമ്പാറ, പേരുമല വട്ടത്തുവള്ളി പണ്ടാരതോട്ടത്തിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ബിജു (26) വിനെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. ഇന്നലെ (03/07) വൈകുന്നേരം നാലു മണിയോടെ ആട്ടുകാൽ, കടുവാപോക്ക് റോഡിൽ, പഴയ മുട്ടായി ഓഫീസിനടുത്തു കൂടി നടന്നു പോവുകയായിരുന്ന പനവൂർ, ആട്ടുകാൽ സ്വദേശി ശൈലജയുടെ കഴുത്തിൽ കിടന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയും പിടിച്ചുപറിച്ചു. കൂടാതെ 2-ാം തീയതി വൈകിട്ട് 5 മണിയോടെ മാമൂട് ഭാഗത്തു വെച്ച് പനവൂർ, അജപുരം സ്വദേശി വസന്തയുടെ കഴുത്തിൽ കിടന്ന ഇമിറ്റേഷൻ മാലയും പിടിച്ചു പറിച്ചതിനാണ് ഇയാൾ പിടിയിലായത്. തുടർന്ന് ഇതേ ദിവസം വിതുര പോലീസ് സ്റ്റേഷൻ പരിധിയിലെ തൊളിക്കോട്, വെള്ളംകെട്ട പാറക്ക് സമീപം മറ്റൊരു സ്ത്രീയുടെ രണ്ട് പവൻ്റെ സ്വർണ്ണ മാലയും ഇയാൾ പിടിച്ചു പറിച്ചിരുന്നു. നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ചാർജുണ്ടായിരുന്ന പാലോട് പോലീസ് ഇൻസ്പെക്ടർ സി.കെ.മനോജിൻ്റെ നേതൃത്വത്തിൽ നെടുമങ്ങാട് എസ്.ഐ സുരേഷ് കുമാർ, പോലീസുകാരായ സനൽരാജ്, രതീഷ്, ഡൻസാഫ് ടീമിലെ എസ്.ഐ ഷിബു, എ.എസ്.ഐ സജു എന്നിവർ ചേർന്ന് സി.സി.റ്റി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ബൈക്കിൽ കറങ്ങി മാല പിടിച്ചു പറിച്ച കേസിലെ പ്രതി പിടിയിൽ

0 Comments

Leave a comment