വർക്കല: വർക്കലയിൽ നിന്നും ബൈക്ക് മോഷ്ടിച്ച യുവാക്കളെ പോലീസ് പിടികൂടി. കഠിനംകുളം, ചാന്നാങ്കര, തോപ്പിൽ വീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ ഫവാസ് (34), പെരുമാതുറ കൊട്ടാരം തുരുത്തിൽ അംഗതിൽ പുത്തൻവീട്ടിൽ സലീമിന്റെ മകൻ സജീബ് (38) എന്നിവരാണ് മോഷണം നടത്തി മണിക്കൂറുകൾക്കകം വർക്കല പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടര മണിയോടെ വർക്കല നഗരസഭാ ഓഫീസിന് എതിർവശത്തെ ബസ് സ്റ്റോപ്പിന് സമീപം വച്ചിരുന്ന ബൈക്കാണ് മോഷ്ടിച്ചത്.
പരാതിയെ തുടർന്ന് കേസെടുത്ത വർക്കല പോലീസ് പുത്തൻചന്ത എസ്.എൻ ആശുപത്രി പരിസരത്തു നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഫവാസിന്റെ പേരിൽ കഠിനംകുളം പോലീസ് സ്റ്റേഷനിൽ ഒരു കൊലപാതക ശ്രമക്കേസും ഒരു ആംസ് ആക്ട് പ്രകാരമുള്ള കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബൈക്ക് മോഷ്ടാക്കൾ മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ





0 Comments