കഠിനംകുളം: ഭാര്യയെ നിർബന്ധിച്ച് മദ്യം നൽകി കൂട്ടുകാർക്ക് കാഴ്ചവെച്ചതായി പരാതി. ഇന്നു രാത്രിയാണ് സംഭവം. പോത്തൻകോട് സ്വദേശിയും യുവതിയുടെ ഭർത്താവുമായ അൻസർ ആണ് പിടിയിലായത്. ഇന്നു വൈകുന്നേരം അൻസർ യുവതിയുമായി ബീച്ചിലെത്തുകയും തുടർന്ന് പുതുക്കുറിച്ചിയിലുള്ള ഒരു വീട്ടിൽ എത്തുകയുമായിരുന്നു. അവിടെ വെച്ച് അൻസർ മദ്യപിച്ച ശേഷം ഭാര്യയ്ക്കു നിർബന്ധിച്ച് മദ്യം നൽകി. പിന്നീട് 6 പേർ ചേർന്നു പീഡിപ്പിക്കുകയായിരുന്നു. തുടർന്നു വഴിയിൽ നിന്നു കരയുകയായിരുന്ന യുവതിയെ അതു വഴി വന്ന ഒരു കാറിലെ യാത്രക്കാർ കാറിൽ കയറ്റി വീട്ടിൽ കൊണ്ടെത്തിക്കുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതനുസരിച്ച് കഠിനംകുളം പോലീസെത്തി യുവതിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് നടന്ന സംഭവങ്ങൾ വെളിയിലായത്. ഭർത്താവായ അൻസർ ഇപ്പോൾ കഠിനംകുളം പോലീസിൻ്റെ കസ്റ്റഡിയിലാണ്.
ഭാര്യയെ നിർബന്ധിച്ച് മദ്യം നൽകി കൂട്ടുകാർക്ക് കാഴ്ചവെച്ചതായി പരാതി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ





0 Comments