/uploads/news/1095-IMG-20191023-WA0004.jpg
Crime

മംഗലപുരത്തു വാലിക്കോണത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ


മംഗലപുരം: മംഗലപുരത്തു, വാലിക്കോണത്ത് യുവാവിനെ' വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. തോന്നയ്ക്കൽ വാലിക്കോണം സ്വദേശികളായ അഖിലിനെയും, നിതിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ കോഴിമട സ്വദേശിയായ വിവേക് (27) ആണ് പോലീസ് പിടിയിലായത്. ഇയാൾ ഒളിവിൽ താമസിച്ചിരുന്ന മോഹനപുരത്തെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മംഗലാപുരം ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്.ഐ തുളസിധരൻ നായർ, എ.എസ്.ഐ ഹരി, സി.പി.ഒമാരായ അപ്പു, പ്രതാപൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മംഗലപുരത്തു വാലിക്കോണത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

0 Comments

Leave a comment