കഴക്കൂട്ടം: മദ്യ ലഹരിയിൽ ഓടിച്ച കാറിടിച്ച് ടെക്നോപാർക്ക് ജീവനക്കാരിയായ യുവതിയ്ക്ക് പരിക്കേറ്റു. കഴക്കൂട്ടം സ്വദേശിനിയായ ആതിര (28) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നട്ടെല്ലിനും, തലയ്ക്കും ശരീരമാസകലം ആതിരക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് കാരണക്കാരനായ ഡ്രൈവർ ഗണേശനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കാര്യവട്ടം സ്പോർട്സ് ഹബ്ബിനു സമീപമായിരുന്നു അപകടമുണ്ടായത്. ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന കാർ മുന്നിൽ പോവുകയായിരുന്ന കാറിലും ആതിര ഓടിച്ചിരുന്ന സ്കൂട്ടറിലും ഇടിച്ചിരുന്നു.
മദ്യ ലഹരിയിൽ ഓടിച്ച കാറിടിച്ച് ടെക്നോപാർക്ക് ജീവനക്കാരിയായ യുവതിയ്ക്ക് പരിക്കേറ്റു.





0 Comments