/uploads/news/news_മദ്യപാനത്തിനിടെ_തര്‍ക്കം,_തിരുവനന്തപുരത്..._1704344926_3158.jpg
Crime

മദ്യപാനത്തിനിടെ തര്‍ക്കം, തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു


തിരുവനന്തപുരം: കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം ആര്യൻകുഴി സ്വദേശി സുജിത് കുമാർ (49) ആണ് കൊല്ലപ്പെട്ടത്.. സുജിത്തിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ജയൻ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജയൻ ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതാണ്. കൊല്ലപ്പെട്ട സുജിത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

സുജിത്തിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

0 Comments

Leave a comment