വട്ടപ്പാറ: മധ്യ വയസ്കയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. വട്ടപ്പാറ, ഉഴമലയ്ക്കൽ, അഫ്സൽ മൻസിലിൽ, കരിപ്പൂര് വാൻടൈ കോണത് താമസിച്ചിരുന്ന നൗഷാദിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28 തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. വേങ്കോട് സ്വദേശിനിയായ മധ്യ വയസ്കയെ തന്റെ ഇംഗിതത്തിന് വഴങ്ങാത്തതിനാൽ കൊലപ്പെടുത്തുന്നതിനായി രാത്രി 11.45 ന് അവർ ഒറ്റക്ക് താമസിച്ചിരുന്ന വേങ്കോട് ജംഗ്ഷനു സമീപത്തുള്ള വീടിന്റെ പുറക് വശത്തെ വാതിൽ തകർത്തു അകത്തേക്ക് കയറി. തുടർന്നു പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പ്രതി നൗഷാദിനെ വട്ടപ്പാറ ഇൻസ്പെക്ടർ സിജു കെ.എൽ.നായർ, സബ് ഇൻസ്പെക്ടർ അശ്വനി.ജെ.എസ്, എസ്.പി.ഒ വിജയൻ, സി.പി.ഒ സുധീർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. വട്ടപ്പാറ സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.സി.പി.ഒ വിജയന്റെയും സി.പി.ഒ സുധീറിന്റെയും സമയോചിതമായ ഇടപെടലാണ് കൊലപാതകത്തിൽ നിന്നും സ്ത്രീയെ രക്ഷിക്കാനായത്.
മധ്യ വയസ്കയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ





0 Comments