കഴക്കൂട്ടം: കഴക്കൂട്ടത്ത് മദ്ധ്യവയസ്കനെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ 2 പേരെ കഴക്കൂട്ടം പോലീസ് പോലീസ് പിടികൂടി. കഴക്കൂട്ടം, ഇലിപ്പക്കുഴി, പുതുവൽ പുത്തൻ വീട്ടിൽ ചക്കു എന്നു വിളിക്കുന്ന അജീഷ് (27), കിഴക്കുംഭാഗം, ബിജു ഭവനിൽബിജു (35) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം. കഴക്കൂട്ടത്തെ ബാറിനു സമീപത്തു കൂടി നടന്നു വരികയായിരുന്ന കാര്യവട്ടം സ്വദേശിയായ സുധീർ ആർ.നായരെ പ്രതികൾ, മർദ്ദിച്ച് നിലത്തിട്ട ശേഷം കഴുത്തിൽ കിടന്ന നാലര പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുൻപും മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളാണ്.
സ്ഥലത്തെ സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും ഊർജിതമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി സി.എസ്സിന്റെ നിർദ്ദേശ പ്രകാരം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്സിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിനു, മിഥുൻ, തുളസീധരൻ നായർ, സി.പി.ഒമാരായ അൻവർ ഷാ, അരുൺ.എസ്.നായർ, സജാദ് ഖാൻ, പ്രദീപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മുൻപും മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളാണ്





0 Comments