/uploads/news/news_മയക്കുമരുന്ന്_കടത്തുന്നതിനിടെ_ദമ്പതികൾ_അ..._1669469793_6778.png
Crime

മയക്കുമരുന്ന് കടത്തുന്നതിനിടെ ദമ്പതികൾ അറസ്റ്റിൽ


കാസര്‍കോട്: മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ അറസ്റ്റില്‍. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് പള്ളത്ത് സ്വദേശി ടി.എച്ച് റിയാസും ഭാര്യ കൂത്തുപറമ്പ് തോലമ്പ്ര സ്വദേശി സുമയ്യയുമാണ് എംഡിഎംഎയുമായി പിടിയിലായത്.

ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്. വെള്ളിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറത്തുവെച്ച് പോലീസ് കൈ കാണിച്ചിട്ടും റിയാസ് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഇതോടെ വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്. പിടികൂടിയ മയക്കുമരുന്നിന് 5.7 ഗ്രാം തൂക്കംവരും.


 

ഭാര്യയേയും കുട്ടിയേയും ഒപ്പംകൂട്ടിയാണ് റിയാസ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്‌റ്റേഷനുകളിലായി 50-ഓളം കേസുളിലെ പ്രതിയാണ് റിയാസ്.

കൈക്കുഞ്ഞുമായി MDMA കടത്ത്; ദമ്പതികള്‍ അറസ്റ്റില്‍, പിടികൂടിയത് നിര്‍ത്താതെപോയ കാര്‍ പിന്തുടര്‍ന്ന്

0 Comments

Leave a comment