/uploads/news/788-IMG_20190730_154646.jpg
Crime

മാല പിടിച്ചു പറിച്ച കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ


പോത്തൻകോട്: മാല പിടിച്ചു പറിച്ച കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിലായി. പാങ്ങോട്, ആനാകുടി മുറിയിൽ മംഗലത്ത് പുത്തൻവീട്ടിൽ ജിത്തു എന്നു വിളിക്കുന്ന രഞ്ജിത്ത് (34) ആണ് പിടിയിലായത്. കാറിലും ഓട്ടോ റിക്ഷകളിലും കറങ്ങി നടന്ന് വിലാസം ചോദിക്കാനെന്ന വ്യാജേന വാഹനം സ്ത്രീകളുടെ അടുത്ത് നിർത്തി പേപ്പർ കാണിച്ച് സംസാരിക്കുന്നതിനിടയിൽ ദേഹോപദ്രവമേൽപിക്കുകയും മാല പിടിച്ചു പറിച്ചു കൊണ്ട് പോവുകയും ചെയ്യുന്ന സംഘത്തിലെ അംഗമാണ്. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നിർദേശാനുസരണം പോത്തൻകോട് സി.ഐ സുജിത് പി.എസും, എസ്.ഐ അജീഷും സംഘവും ചേർന്ന് ആലഞ്ചേരിയിൽ വെച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ആറാം തീയതി വൈകിട്ട് 4.45 ഓടെ കുടുംബശ്രീ കഴിഞ്ഞു വന്ന തുളസീഭായി എന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന രണ്ടര പവൻ മാല പിടിച്ചു പറിച്ച കേസിലാണ് അറസ്റ്റു ചെയ്തത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന കടകംപള്ളി ബിജു എന്നു വിളിക്കുന്ന ബിജു കുമാറിനെ കഴിഞ്ഞ 22 ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ ചടയമംഗലത്തു ഒരു സ്ത്രീയുടെ മാല പിടിച്ചു പറിച്ച കേസിൽ ചടയമംഗലം പോലീസ് സ്റ്റേഷനിലും പണം പിടിച്ചു പറിച്ച കേസിൽ കടയ്ക്കാവൂർ സ്റ്റേഷനിലും കേസുകൾ നിലവിലുള്ളതായി പോലീസ് അറിയിച്ചു.

മാല പിടിച്ചു പറിച്ച കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ

0 Comments

Leave a comment