https://kazhakuttom.net/images/news/news.jpg
Crime

മാലിന്യം കയറ്റി വന്ന ലോറി നെടുമങ്ങാട് നഗരസഭ നൈറ്റ് സ്‌ക്വാഡ് പിടികൂടി


നെടുമങ്ങാട്: മാലിന്യം കയറ്റി വന്ന ലോറി നെടുമങ്ങാട് നഗരസഭ നൈറ്റ് സ്ക്വാഡ് പിടികൂടി. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് കച്ചേരി ജംഗ്ഷനിൽ ലോറി പിടികൂടിയത്. നഗരസഭ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിൽ മാലിന്യമാണെന്ന് കണ്ടെത്തി. ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കെ.എൽ 01 സി.ഡി 9323 എന്ന നമ്പരിലുള്ള ലോറിയാണ് നഗരസഭാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ആറ്റിലോ മറ്റേതെങ്കിലും ജലാശയങ്ങളിലോ ഒഴുക്കിവിടാനാണ് ലോറിയിൽ മാലിന്യം കൊണ്ടു വന്നതെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ ജി ഉണ്ണി, ഹെൽത്ത് ഇൻസ്പെക്ടർമാരായ റാം കുമാർ, കിരൺ, ബിജു സോമൻ, വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്.

മാലിന്യം കയറ്റി വന്ന ലോറി നെടുമങ്ങാട് നഗരസഭ നൈറ്റ് സ്‌ക്വാഡ് പിടികൂടി

0 Comments

Leave a comment