തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരായ യുവാക്കളെ ക്രൂരമായി മർദ്ദിച്ച് ട്രാഫിക് വാർഡൻമാർ. ആശുപത്രിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
നെടുമങ്ങാട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിക്ക് സമീപം വച്ച് മർദ്ദിച്ചത്. കസേരയിലിരുന്ന യുവാവിനെ രണ്ട് വാർഡൻമാർ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടും മെഡിക്കൽ കോളേജ് പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയില്ല.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കൊപ്പം ഇരിക്കാനെത്തിയവർക്കാണ് മർദ്ദനമേറ്റതെന്നാണ് വിവരം. പുറത്തു പോയി വന്ന യുവാക്കൾ ഒ.പി ഗേറ്റ് വഴി ആശുപത്രിയിലേക്ക് കടക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. മെഡിക്കൽ കോളേജിലെ ജീവനക്കാർ രോഗികളോടും കൂട്ടിരിപ്പുകാരോടും പലപ്പോഴും വളരെ മോശമായാണ് പെരുമാറുന്നതെന്നും ഇവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാത്തതാണ് വീണ്ടും ഇത് തുടരുന്നതെന്നും പരക്കെ ആക്ഷേപമുണ്ട്.
ആശുപത്രിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.





0 Comments