കഴക്കൂട്ടം: മൊബൈൽ മോഷണ കേസുകളിൽപ്പെട്ട് ജയിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുന്നതിനിടിൽ അറസ്റ്റിലായി. ചിറയിൻകീഴ് കിഴുവല്ലം പറയത്തകോണം കടുവാക്കരകുന്ന് റോഡരികത്ത് വീട്ടിൽ ബാബുവാണ് (48) കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി മോഷണം നടത്തിവരവേയാണ് അറസ്റ്റിലായത്. പ്രതിയെ സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ എ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഒ ജെ.എസ് പ്രവീൺ, എസ്.ഐമാരായ സന്തോഷ്കുമാർ, ശ്യാംരാജ്.ജെ.നായർ, എ.എസ്.ഐ ജസ്റ്റിൻ മോസസ്, ബിജു.കെ.കെ, സി.പി.ഒമാരായ അർഷാദ്, സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൊബൈൽ മോഷണ കേസുകളിലെ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുന്നതിനിടിൽ പിടിയിലായി





0 Comments