കഴക്കൂട്ടം: കോവിഡ് - 19 മായി ബന്ധപ്പെട്ടുള്ള ലോക്ക് ഡൗൺ കാലയളവിൽ വ്യാജ വാറ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറും സംഘവും നടത്തി വരുന്ന പരിശോധനയിലാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചത്. കഴക്കൂട്ടം റേഞ്ച് പരിധിയിലുള്ള മേനംകുളം വാടിയിൽ നിന്നും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും, വാറ്റുവാനുപയോഗിച്ച മണ്ണെണ്ണ സ്റ്റൗവും കണ്ടെടുത്തു. കേസ് രജിസ്റ്റർ ചെയ്തു. കണ്ടെടുത്ത തൊണ്ടി മുതലുകൾ കഴക്കൂട്ടം റേഞ്ച് ഓഫീസിനു കൈമാറി. പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാർ, പ്രിവൻറ്റീവ് ഓഫീസർമാരായ എസ്.മധുസൂദനൻ നായർ (ഐ.ബി), എസ്.ഷൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, രാജേഷ്, ഷംനാദ്, ശ്രീലാൽ എന്നിവർ പങ്കെടുത്തു.
മേനംകുളത്ത്, കോടയും വാറ്റുപകരണങ്ങളും പിടിച്ചു





0 Comments